പത്തനംതിട്ട ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കൊ​പ്പം ​ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 50ല​ധി​കം പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ചു. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഇ​നി​യും ​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മൈ​ല​​പ്ര, മെ​ഴു​വേ​ലി, ക​ല്ലൂ​പ്പാ​റ, ക​ട​മ്മ​നി​ട്ട, പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ​പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ന​ഗ​ര​സ​ഭ​ക​ൾ, സീ​ത​ത്തോ​ട്, കൊ​ടു​മ​ൺ, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, കോ​ന്നി, ക​ട​മ്പ​നാ​ട്, ആ​നി​ക്കാ​ട്, പ്ര​മാ​ടം, പ​ള്ളി​ക്ക​ൽ, മ​ല്ല​പ്പ​ള്ളി, ഏ​റ​ത്ത്, ഏ​ഴം​കു​ളം, നാ​റാ​ണ​മൂ​ഴി, വ​ള്ളി​ക്കോ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളെ ​ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളും സ്ഥി​തി വി​ല​യി​രു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്​ ഹോ​ട്ട്​​സ്​​പോ​ട്ട് പ​ട്ടി​ക പു​തു​ക്കു​ന്നു​മു​ണ്ട്. നി​ര​ന്ത​ര​മാ​യ അ​റി​യി​പ്പു​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യി​ട്ടും വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഉ​റ​വി​ട​ന​ശീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന​താ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടാ​ൻ കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൊ​തു​ക്​ വ​ള​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...