സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ഇതുവരെ മാത്രം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 മരണവും റിപ്പോർട്ട് ചെയ്തു. മുമ്പൊന്നുമില്ലാത്ത രീതിയിൽ ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ​ഈ മാസം മാത്രം 37 രോഗികളാണുള്ളത്. വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു. നിപ പരിശോധനയും നടത്തണം. ഒന്നിലധികം പ്രൈമറി നിപ കേസുകൾ ഇതാദ്യമാണ്. രോഗ ഉറവിടം അവ്യക്തം. ഇൻഫ്ലുവൻസ കേസുകളും കൂടുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കേണ്ടി വരും.

ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേർക്കാണ് ഈ മാസം മാത്രം അക്യൂട്ട് എൻസിഫലറ്റിസ് സിൻഡ്രോം അഥവ മസ്തിഷ്ക ജ്വരം ബാധിച്ചത്. രണ്ട് മരണം റിപ്പോർട്ട് ചെയ്തു, കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ആകെ 100 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗികളുമുള്ളത്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. നിപ ലക്ഷണങ്ങളോട് സമാനമാണ് മസ്തിഷ്ക ജ്വര ലക്ഷണങ്ങളും. എന്നാൽ എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വിരളമാണ്.

ഈ വർഷം വടക്കൻ ജില്ലകളിലായി നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. നാലും പ്രൈമറി കേസുകളാണ്. ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുന്നു. കൂടുതൽ നിപ കേസുകളുണ്ടായിരിക്കാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അക്യൂട്ട് എൻസിഫലിറ്റിസ് സിൻഡ്രോം സ്ഥിരീകരിക്കുന്നവരിൽ നിർബന്ധമായും നിപ ട്രൂനാറ്റ് പരിശോധന നടത്തണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...