ജിദ്ദ : വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് വർധിച്ചു. പതിവുപോലെ റജബ് മാസമായതോടെ മക്കയിലേക്കുള്ള തീർഥാടകരുടെ വരവ് മുമ്പുള്ളതിനെക്കാൾ ശക്തമായിട്ടുണ്ട്. റജബ്, ശഅബാൻ, റമദാൻ മാസങ്ങളിൽ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ഉംറ തീർഥാടകരുടെ എണ്ണം സാധാരണ കൂടാറുണ്ട്. അതിനാൽ ഇൗ മാസങ്ങളെ ഉംറ സീസണിലെ ഏറ്റവും ഉയർന്ന സമയമായി കണക്കാക്കുന്നു. തുർക്കി, ഇന്തോനേഷ്യ, ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, പാകിസ്താൻ, ലിബിയ, ഉസ്ബകിസ്താൻ, അസർബൈജാൻ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ തീർഥാടകരെത്തിക്കൊണ്ടിരിക്കുന്നത്. വരും ആഴ്ചകളിൽ തീർഥാടകരുടെ വരവ് ഇനിയും ശക്തമാകുമെന്നാണ് ഉംറ രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഉംറ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്നതിന് നൂതനമായ സംവിധാനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർ അനുവദിച്ച സമയപരിധിക്കുള്ളിൽ ഉംറ കർമങ്ങൾ നിർവഹിച്ച് തിരിച്ചുപോകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ഹറമുകളിലും തീർഥാടകരെത്തുന്ന സ്ഥലങ്ങളിലും കൂടുതൽ സൗകര്യങ്ങളും അതത് വകുപ്പുകൾ പൂർത്തിയാക്കിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























