മുരളീധരന്റെ ചട്ടലംഘനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ; ദുരൂഹ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദേശ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെട്ട പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര പാസ്പോര്‍ട്ട് വിഭാഗം ചുമതലക്കാരനുമായ അരുണ്‍ കെ ചാറ്റര്‍ജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ് സെക്രട്ടറി ആദര്‍ശ് സൈവകക്ക് നല്‍കി.

എറണാകുളത്തെ പി ആര്‍ ഏജന്‍സി മാനേജര്‍ സ്‌മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ദുരൂഹമായ ഇടപെടല്‍. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്. മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലിം മടവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം.

2019 നവംബറില്‍ അബുദാബിയില്‍ ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇവര്‍ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോള്‍ മന്ത്രി മുരളീധരന്‍ പരസ്പരവിരുദ്ധമായ പ്രതികരണമാണ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...