പുതിയ പ്രതിസന്ധി : ഏഴുമാസത്തിനിടെ തൃശൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കോവിഡ് വ്യാപനം സംബന്ധിച്ച് പുതിയ പ്രതിസന്ധി വെളിപ്പെടുത്തി ഐസിഎംആർ. തൃശൂർ സ്വദേശിയായ യുവാവിന് ഏഴു മാസത്തിനുള്ളിൽ മൂന്നു തവണയാണ് കോവിഡ് വ്യാപിച്ചത്. യുവാവിനെക്കുറിച്ച് പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ഐസിഎംആർ.

പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത് എന്നാണ് ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാമ്പിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു.

മസ്കറ്റിലെ ജോലി സ്ഥലത്തുവച്ചാണ് മാർച്ചിൽ യുവാവിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രടിപ്പിക്കുകയായിരുന്നു. തുടർന്നു തൃശൂരിൽ നടത്തിയ പരിശോധനയിൽ സാവിയോയ്ക്ക് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.

മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം കോവിഡ് വീണ്ടും നെഗറ്റീവായി. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും പോസിറ്റീവാകുകയായിരുന്നു. സാവിയോ പറയുന്ന വിവരങ്ങൾ ശരിയായാൽ മൂന്നു തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യ വ്യക്തിയാകും സാവിയോ. കോവിഡ് രോഗത്തെ സംബന്ധിച്ച് പുതിയ പ്രതിസന്ധിയാണിതെന്നാണ് ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നത്.

new 03
previous arrow
next arrow

1 COMMENT

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...