Saturday, April 20, 2024 2:47 pm

ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

വിര്‍ജീനിയ: ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ആ മാരകായുധം ടൂത്ത് ബ്രഷായിരുന്നു. വിര്‍ജീനിയയിലാണ് സംഭവം. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. 37 കാരനായജോണ്‍ എം ഗാര്‍സ എന്നയാളും സഹ തടവുകാരനും 43കാരനായ ആര്‍ലി വി നെമോയുമാണ് വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസ് ജെയിലില്‍ നിന്ന് കാണാതായത്.

Lok Sabha Elections 2024 - Kerala

സെല്ലിന്‍റെ ഭിത്തി ടൂത്ത് ബ്രഷിന്‍റെ സഹായത്തോടെ തുരന്നായിരുന്നു ഇരുവരും ജയില്‍ ചാടിയത്. ഇതിന് പിന്നാലെ ജയിലിന്‍റെ മതിലിലും ഇവര്‍ വലിഞ്ഞു കേറി രക്ഷപ്പെടുകയായിരുന്നു. വിര്‍ജീനിയയില്‍ നിന്ന് ഏറെ അകലെ അല്ലാത്ത ഹാംപടണില്‍ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ജയില്‍ ചാടി മൈലുകള്‍ നടന്ന ക്ഷീണം മാറ്റാനായി ഒരു ബേക്കറിയില്‍ കയറിയതാണ് തടവ് പുള്ളികള്‍ക്ക് പാരയായത്. ബേക്കറിയിലെ ജീവനക്കാര്‍ക്ക് ഇവരെ കണ്ട് സംശയം തോന്നുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ജയില്‍ കെട്ടിട നിര്‍മ്മാണത്തിലെ ചെറിയ പാളിച്ച മുതലാക്കിയായിരുന്നു ഇവരുടെ തുരങ്ക നിര്‍മ്മാണം. കഷ്ടിച്ച് ഒരാള്‍ക്ക് കടന്ന് പോകാന്‍ കഴിയുന്ന തുരങ്കമായിരുന്നു ഇവര്‍ നിര്‍മ്മിച്ചത്.

രണ്ട് മണിക്കൂറോളമെടുത്താണ് ഇവര്‍ ഹാംപ്ടണിലെ ബേക്കറിയിലെത്തിയത്. ഇവര്‍ എത്രകാലമായി ജയിലില്‍ ആണെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയില്ല. കോടതി അലക്ഷ്യത്തിനാണ് ഗാസ തടവിലായിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, കോടതി അലക്ഷ്യം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് നെമോ. തടവുപുള്ളികളെ പിടികൂടാനായെങ്കിലും തടവുകാര്‍ക്ക് ഇനി പല്ല് തേക്കാന്‍ ബ്രഷ് നല്‍കണമെയെന്ന കണ്‍ഫ്യൂഷനിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവ് ചെടികളുമായി അസം സ്വദേശി അറസ്റ്റിൽ

0
പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇതര സം​സ്ഥാ​ന​ക്കാ​ര​ന്‍ അറസ്റ്റിലായി. അ​സം സ്വ​ദേ​ശി ഹാ​റോ​ണ്‍...

ദുബായ് മെട്രോ ഗ്രീൻ ലൈൻ പുനരാരംഭിച്ചു

0
ദുബായ്: മെട്രോയുടെ ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും സേവനം പുനരാരംഭിച്ചതായി റോഡ്സ്...

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന പരാതി ; രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്...

0
കണ്ണൂർ : വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന...

കാട്ടൂര്‍പേട്ട ഹെല്‍ത്ത്‌ സബ്‌ സെന്‍ററിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്‌ ആവശ്യമുയരുന്നു

0
കോഴഞ്ചേരി : ചെറുകോല്‍ പഞ്ചായത്തിലെ ചാക്കപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കീഴില്‍ 11-ാം...