നടുറോഡിൽ സ്ത്രീക്കെതിരെ ലൈം​ഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജില്ലയിലെ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈം​ഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. പോലീസ് ഉത്തരവാദിത്വം നിർവ്വഹിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വിമർശിച്ചപ്പോൾ പരാതിക്കാരിക്ക് പോലീസുകാരെക്കുറിച്ച് ആക്ഷേപമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേ​ഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പോലീസിന് സൂചനയില്ല.

ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പേട്ട പോലീസിനെ സ്ത്രീയുടെ മകൾ വിവരമറിയിച്ചിട്ടും ന​ഗരത്തിൽ മുഴുവൻ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയാകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദമായി വലിയ സ്ക്രീനിൽ പരിശോധിക്കുകയാണ് പോലീസ്. സംശയം തോന്നിയ ഒരു വാഹനക്കമ്പനിയുടെ ഉദ്യോ​ഗസ്ഥരോട് വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.

എകെജി സെന്റർ ആക്രമണ കേസിലും വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ഇതിനിടെ പോലീസിന്റെ വീഴ്ചയിൽ വ്യത്യസ്തമായ രീതിയിലാണ് ആരോ​ഗ്യ വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രതികരണം. പോലീസിന്റെ ​ഗുരുതരവീഴ്ചയായി പ്രതിപക്ഷം ഉന്നയിക്കുന്ന സംഭവത്തിലാണ് മന്ത്രിമാർക്കിടയിൽ തന്നെ ഭിന്നനിലപാട്. ഈ മാസം 13 ന് രാത്രിയാണ് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ പോയ സ്ത്രീ ആക്രമിക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...