മനാമ : ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്ന് നിന്നാൽ അവരും നമ്മളെ ചേർത്ത് പിടിക്കും എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് മനസ്സിലായതെന്ന് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല പറഞ്ഞു. ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം വിജയ സാധ്യത കൂടിയ മറ്റ് പല സീറ്റിലും തന്നെ പരിഗണിച്ചിരുന്നു. പക്ഷെ കഴിഞ്ഞ അഞ്ചു വർഷം പത്തനാപുരത്തെ ജനങ്ങളോടൊപ്പം ചേർന്ന് നിന്നതിനാല്‍ അവർ തന്റെ കൂടെ നിൽക്കും എന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നും ഇല്ല. കഠിനാധ്വാനവും ആത്മവിശ്വാസവും ആണ് തന്നെ മുന്നോട്ട് നയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് നടന്ന സർവ്വെകൾ എല്ലാം തന്റെ പരാജയമാണ് പ്രവചിച്ചത്. എക്സിറ്റ് പോളുകളും അങ്ങനെ തന്നെ ആണ് വിധി എഴുതിയത്. പക്ഷെ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു പത്തനാപുരത്ത് വിജയിക്കാമെന്നും ജ്യോതി കുമാർ ചാമക്കാല പറഞ്ഞു.
ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ് വില്യം ജോൺ അധ്യക്ഷത വഹിച്ചു. ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, സൈദ് എം എസ്, ഷമീം കെ സി, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, സെക്രട്ടറി രജിത് മൊട്ടപ്പാറ, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മനോജ് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റോയ് മാത്യു, അനുരാജ്, ആനി അനു, ബിജു വൈദ്യൻ പരിപാടികള്‍ക്ക് നേതൃത്വം നൽകി.




























