വയോധികനെ ഗാന്ധി ഭവനിൽ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരും ആശ്രയമില്ലാതെ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന മോനച്ചൻ(59)എന്ന ആളിനെ പ്രമാടം ഗ്രാമ പഞ്ചായത്ത് അധികൃതർ, നാട്ടുകാർ എന്നിവർ ഇടപെട്ടതിനെ തുടർന്ന് ഗാന്ധി ഭവനിൽ എത്തിച്ചു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ആരും ആശ്രയമില്ലാതെ ജീവിച്ചിരുന്ന ഇയാൾ തെങ്ങുംകാവിലെ കടത്തിണ്ണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകിയിരുന്ന ഭക്ഷണം ആയിരുന്നു ഏക ആശ്രയം. സംഭവം അറിഞ്ഞതിനെ തുടർന്ന് ഗാന്ധിഭവൻ സോഷ്യൽ കോ ഓർഡിനേറ്റർ മഞ്ജു വിനോദിന്റെ നേതൃത്വത്തിൽ ഗാന്ധി ഭവനിലേക്ക് മാറ്റുകയായിരുന്നു.

അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അമൃത സജയൻ സ്ഥലത്ത് എത്തി വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കുകയും തുടർന്ന് ഗാന്ധി ഭവനെ അറിയിക്കുകയും ആയിരുന്നു. തുടർന്ന് കോന്നി ജന മൈത്രി പോലീസ്, ഗാന്ധി ഭവൻ സോഷ്യൽ കോ ഓർഡിനേറ്റർ മഞ്ജു വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി ഭവനിൽ എത്തിക്കുകയായിരുന്നു. പ്രദേശ വാസികളുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന മോനച്ചനെ യാത്രയാക്കുവാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അമൃത സജയൻ, ബാലൻ മാസ്റ്റർ,ജോസ് തോമസ്, ജോർജ് കുട്ടി, സുരേഷ്, ജിബിൻ, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...