കൊല്ലം : മതിലിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചതിന്റെപേരില്‍ മധ്യവയസ്‌കന്റെ വാരിയെല്ല് കമ്പിവടികൊണ്ട് അടിച്ചൊടിച്ച കേസില്‍ രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസംമുന്‍പാണ് കേസിനാസ്പദമായ സംഭവം. വെളിയം ആരൂര്‍കോണം കുന്നില്‍വീട്ടില്‍ രാംദാസി(65)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ലളിതാമന്ദിരത്തില്‍ ചന്തു (25), ബന്ധുവായ സുനില്‍കുമാര്‍ (44) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങിവരികയായിരുന്ന രാംദാസ് ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലില്‍ മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്ത ചന്തുവും സുനില്‍കുമാറും ചേര്‍ന്ന് കമ്പവടി ഉപയോഗിച്ച് രാംദാസിനെ മര്‍ദിക്കുകയായിരുന്നു.