സെന്റ് തോമസ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപ്രദർശനവും വിജ്ഞാനോത്സവം കോളേജ് മാനേജർ പ്രൊഫ. റോയി മേലേൽ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സെന്റ് തോമസ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപ്രദർശനവും വിജ്ഞാനോത്സവം കോളേജ് മാനേജർ പ്രൊഫ. റോയി മേലേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. എം. കെ. സുരേഷ്, ജോയിന്റ് കൺവീനർ പ്രൊഫ. പ്രശാന്ത് എ.പി, യൂണിയൻ ചെയർമാൻ ബെൻസൺ പി. സണ്ണി, കൗൺസിലർ കെ.എസ്. അഭിരാജ്, ആദിത്യ എസ്. എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിവിധ വകുപ്പുകളുമായി ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം കാണാൻ നിരവധി സ്കൂൾ- കോളേജ് വിദ്യാർഥികൾ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ, പുത്തൻകാഴ്ച അനുഭവങ്ങൾ സമ്മാനിക്കുന്ന വെർച്വൽ റിയാലിറ്റി ഷോ, ലൈവ് മ്യൂസിക് & ഡാൻസ് എന്നിവ എക്സിബിഷന്റെ വേറിട്ട കാഴ്ചകളാണ്.

കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇഗ്വാന, പേർഷ്യൻ ക്യാറ്റ്, വിരളമായി മാത്രം കാണുന്ന മാർമോസെറ്റ് കുരങ്ങ്, വിദേശരാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന പല ഇനങ്ങളിലുള്ള പെരുമ്പാമ്പുകൾ, ഹെഡ്‌ജ്ഹോഗ്, ടെഗു എന്നിവ മേളയുടെ മറ്റു ആകർഷകങ്ങളാണ്. കൂടാതെ കോളേജിലെ വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾ പ്രതിഫലിക്കുന്ന പ്രദർശന വസ്തുക്കൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ 9 മണി വരെ വാനനിരീക്ഷണവും സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ മോഡൽ പ്രദർശന മത്സരം നാളെ നടക്കും. പ്രദർശനം നാളെയാണ് സമാപിക്കുന്നത്. പൊതുജനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സൗജന്യമായി പ്രദർശനത്തിൽ സംബന്ധിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...