ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ ഞെട്ടൽ വ്യക്തമാക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ ഞെട്ടൽ വ്യക്തമാക്കി ഹൈക്കോടതി. ശബരിമലയിലെ ആടിയ നെയ്യ് വില്പനയിൽ ക്രമക്കേട് നടന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...