പ്രവർത്തകർക്കിടയിൽ വിയോജിപ്പ് ശക്തം ; പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കാനുള്ള കഠിനശ്രമത്തിൽ ബി.ജെ.പി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ നരേന്ദ്ര മോദിയെ നേരിട്ട് ഇറക്കി പ്രവർത്തകർക്കിടയിലെ എതിർപ്പ് അലിയിക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. അനിൽ ആന്‍റണിയെ സ്ഥാനാർഥിയാക്കിയതിൽ ഇപ്പോഴും പല നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വളരെയധികം എതിർപ്പുണ്ട്. മോദി എത്തുന്നതോടെ അത് ഒഴിവാക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. പക്ഷെ മോദി വന്നാലും പത്തനംതിട്ടയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് എതിർസ്ഥാനാർഥികൾ തുറന്നടിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നരേന്ദ്രമോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമാണ് പത്തനംതിട്ടയിലേത്.

ജില്ലയിലെ നേതാക്കൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഉയർന്നുവന്ന കെ സുരേന്ദ്രന്‍റെയും പിസി ജോർജിനെയും പേരുകൾ വെട്ടി അനിൽ ആന്‍റണിയെ സ്ഥാനാർത്ഥിയാക്കിയതിൽ ഇപ്പോഴും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വലിയ വിയോജിപ്പുണ്ട്. അതൃപ്തി പരസ്യമാക്കിയതിന് കർഷക മോർച്ച ജില്ലാ പ്രസിഡന്‍റ് ശ്യം തട്ടയിലിനെ പുറത്താക്കിയതിനാലാണ് പ്രവർത്തകർ അതൃപ്തി പരസ്യമാക്കാത്തത്. പക്ഷെ അനില്‍ ആൻ്റണിക്കായി മോദി തന്നെ രംഗത്തെത്തുമ്പോൾ ഇത് ഇല്ലാതാവും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. എന്നാൽ നരേന്ദ്ര മോദിയുടെ വരവുകൊണ്ട് പത്തനംതിട്ടയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് എതിർ സ്ഥാനാർഥികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...