തിരുവനന്തപുരം: കേരളത്തിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഡിടിവി സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ 30 ലക്ഷ്യം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എല്ലാ ശനിയാഴ്ചയും കൂലി വാങ്ങി, തിങ്കളാഴ്ച അവരുടെ നാട്ടിലേക്കയക്കുന്നു. ഈ രീതിയിൽ വലിയ തുകയാണ് കേരളത്തിൽ നിന്ന് കടത്തുന്നത്. എത്രയാണെന്ന് നമ്മൾ കണക്കാക്കിയിട്ടില്ല. പത്ത് വർഷം മുമ്പ്, തിരുവനന്തപുരത്ത് 100 കോടി രൂപ ചെലവാക്കി ഒരുകെട്ടിടം നിർമിക്കുകയാണെങ്കിൽ 40-50 കോടി രൂപ സമീപ പ്രദേശത്തെ തൊഴിലാളികളുടെ വീട്ടിലേക്ക് പോകും. എന്നാൽ ഇപ്പോൾ തൊഴിലാളികൾ ഇതര സംസ്ഥാനത്തുനിന്നായത് കൊണ്ട് പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു. വലിയ തുക നമ്മുടെ നാട്ടിൽ നിന്ന് കടത്തുന്നു. അതിനെയാണ് റിവേഴ്സ് റെമിറ്റൻസ് എന്നുള്ളത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വിദേശത്ത് നിന്ന് വരുന്ന റെമിറ്റൻസുമായി തുലനം ചെയ്യുന്നില്ല. പക്ഷേ ഇക്കാര്യംകൂടി പഠിക്കണമെന്നുമായിരുന്നു സതീശന്റെ പ്രസ്താവന.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























