കൊച്ചി : കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽപ്പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിന്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പന. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്നി വിൽക്കുവാൻ കൊച്ചി സ്വദേശിനി നിർബന്ധിതയായി. എറണാകുളം കടവന്ത്രയിൽ സ്ഥിരതാമസമാക്കിയ ലത എന്ന ഏജന്റ് മുൻകൈയെടുത്താണ് ഇവരുടെ സർജറി നടത്തിയത്. ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിക്കുന്ന ആശുപത്രിയോട് ചേർന്ന കാന്റീനുകളിലും ഹോട്ടലുകളിലുമാണ് കൂടിക്കാഴ്ച. എന്തെങ്കിലും കാരണത്താൽ ഒരാശുപത്രി ശസ്ത്രക്രിയ നിരസിച്ചാൽ മറ്റൊരിടത്തേക്ക് വേഗത്തിൽ അവയവ ദാതാവിനെ എത്തിക്കും. ദാരിദ്രവും ഇല്ലായ്മയും ചൂഷണം ചെയ്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയുമാണ് കിഡ്നി കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്.
സാഹചര്യങ്ങളുടെ സമ്മർദം മൂലം കിഡ്നി വിൽക്കാൻ പോലും തയ്യാറാകുന്നവർക്ക് പറഞ്ഞുറപ്പിച്ച പണം പോലും ലഭിക്കുന്നില്ല. അവയവദാനത്തിന് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി ഉണ്ട്. ഇതിനെ പരസ്യമായി വെല്ലുവിളിച്ചും അട്ടിമറിച്ചുമാണ് അവയവക്കച്ചവടം നഗരഹൃദയത്തിൽ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1