പറക്കോട് ബ്ലോക്ക് ക്ഷീര സംഗമം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന പറക്കോട് ബ്ലോക്ക് ക്ഷീര സംഗമം സമാപിച്ചു. പൂതങ്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ച് നടന്ന സമാപന സമ്മേളനം അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനായ ബിജു എസ്, വനിതാ കർഷക വത്സലകുമാരി, പട്ടിക ജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന സിന്ധു എസ് എന്നിവരെ ആദരിച്ചു.

ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ബീന പ്രഭ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ ബെറ്റി ജോഷ്വ, ആർ ബി രാജീവ് കുമാർ, മുണ്ടപ്പള്ളി തോമസ്, ഉദയ രശ്‌മി, മഞ്ജു എസ്, ലക്ഷ്മി ജി നായർ, കെ ഹരി, കെ സേതുകുമാർ, സൗദാ രാജൻ, ഷിബു എന്നിവർ വിവിധ ക്ഷീര സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകർക്ക് അവാർഡ് നൽകി. കന്നുകാലി പ്രദർശന മത്സരത്തിൽ വിജയിച്ച കർഷകർക്ക് വിവിധ ഇനങ്ങളിലായി 26000 രൂപ ക്യാഷ് അവാർഡ് നൽകി.

ഡയറി ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ മാരൂർ ഗവൺമെൻറ് സ്‌കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. പറക്കോട് ബ്ലോക്ക് പരിധിയിലെ മുപ്പത് ക്ഷീര സംഘങ്ങളിലെ പ്രസിഡന്റ്മാർ, ഭരണ സമിതി അംഗങ്ങൾ,ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷീര വികസന സെമിനാറിൽ അമ്മകണ്ടകര ക്ഷീര ക്ഷീര പരിശീലന കേന്ദ്രത്തിലെ പ്രിൻസിപ്പൽ അനിത പി മോഡറേറ്ററും ക്വാളിറ്റി കൺട്രോൾ ഓഫീസർ മഞ്ജു ഓ ബി വിഷയാവതരണവും നടത്തി. ക്ഷീര വികസന ഓഫീസർ കെ പ്രദീപ് കുമാർ നന്ദി രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...