വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ദുരിതത്തിന് അറുതിയില്ലാതെ ഫലസ്തീൻ ജനത

For full experience, Download our mobile application:
Get it on Google Play

ദുബൈ: വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ഫലസ്തീൻ ജനതയുടെ ദുരിതത്തിന്​ അറുതിയായില്ല. ടെൻറുകൾ ഉൾപ്പെടെ താൽക്കാലിക വസതികൾ ഗസ്സി​യിലേക്ക്​ അയക്കുന്നതിനും ഇ​സ്രാ​യേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്​ ഇസ്രായേലിന്​ കൈമാറി. ഇ​സ്രായേൽ കൈമാറിയ തിരിച്ചറിയാനാകാത്ത മൃത​ദേഹങ്ങൾ ഫലസ്തീനികൾ കൂട്ടമായി സംസ്കരിച്ചു. ഗസ്സയി​ലേക്കുള്ള അന്താരാഷ്ട്ര ​സേനയിൽ ഏതൊക്കെ രാജ്യങ്ങൾ ​വേണമെന്ന്​ ഇ​സ്രയേൽ തീരുമാനിക്കുമെന്ന്​ ​പ്രധാനമ​ന്ത്രി ബിന്യമിൻ ​നെതന്യാഹു. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന്​ 18 ദിവസങ്ങളായിട്ടും ഗ​സ്സ ജ​ന​ത​യു​ടെ ദു​രി​തചി​ത്രം അ​വ​സാ​നി​ക്കു​ന്നി​ല്ല. ഗ​സ്സ ഉ​പ​രോ​ധം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാനും റഫ ഉൾപ്പെ​ടെ അതിർത്തികൾ തുറക്കാനും ഇസ്രായേൽ ഇനിയും വിസമ്മതിക്കുകയാണ്​​. പ​ല​യി​ട​ത്തേ​ക്കും ഇ​പ്പോ​ഴും ഭ​ക്ഷ്യ​സ​ഹാ​യം എ​ത്തു​ന്നി​ല്ല. ദ​ക്ഷി​ണ ഗ​സ്സ​യി​ലേക്ക്​ പരിമിത സഹായം പോലും എത്തുന്നില്ല. ടെന്‍റുകൾ, താൽക്കാലിക മൊ​ബൈൽ താമസ ​കേന്ദ്രങ്ങൾ എന്നിവ ഗസ്സയിലേക്ക്​ എത്തിക്കാനും വിലക്ക്​ മൂലം കഴിയുന്നില്ലെന്ന് യു.എൻ ഏജൻസികൾ വ്യക്​തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...