പമ്പാനദി വറ്റിവരളുന്നു ; പെരുന്തേനരുവിക്ക് താഴെ തുരുത്തുകൾ രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: കൊടുംചൂടിൽ പമ്പാനദി വറ്റിവരളുന്നത് പ്രദേശവാസികളെയും പരിസ്ഥിതി പ്രേമികളെയും ആശങ്കയിലാഴ്ത്തുന്നു. പ്രശസ്തമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് താഴെയുള്ള കട്ടിക്കൽ അരുവി ഭാഗത്താണ് പുഴയിലെ നീരൊഴുക്ക് പൂർണ്ണമായും നിലച്ചത്. പുഴയുടെ മധ്യഭാഗങ്ങളിൽ വെള്ളമില്ലാത്തതിനെ തുടർന്ന് പുല്ലും കുറ്റിച്ചെടികളും വളർന്ന് വലിയ തുരുത്തുകൾ രൂപപ്പെട്ടിരിക്കുകയാണ്. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പലയിടങ്ങളിലും നീരൊഴുക്ക് നിലച്ചു. കട്ടിക്കൽ അരുവി ഭാഗത്ത് പുഴ വെറുമൊരു മണൽക്കാടായി മാറിക്കൊണ്ടിരിക്കുകയാണ്. വെള്ളം വലിഞ്ഞതോടെ പുഴയുടെ അടിത്തട്ട് തെളിഞ്ഞുവരികയും അവിടെ കാട്ടുചെടികൾ വളർന്ന് പച്ചപിടിക്കുകയും ചെയ്തു. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ വരുംകാലങ്ങളിൽ ബാധിക്കാൻ ഇടയാക്കും.

വേനൽ കടുക്കുന്നതോടെ പുഴയെ ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും താഴാൻ തുടങ്ങിയിട്ടുണ്ട്. പുഴയിൽ വെള്ളം കുറയുന്നത് വരും ദിവസങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പുഴ ഇത്രവേഗം വറ്റുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. പുഴയുടെ സ്വാഭാവികത നിലനിർത്താനും ജലസ്രോതസ്സുകൾ സംരക്ഷിക്കാനും അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...