പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടനവും ആറന്മുള വള്ള സദ്യയും ജൂലൈ 13 ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിന് ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും കെ. എസ് ആർ റ്റി സി യുടെയും ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെയും പഞ്ചദിവ്യ ദേശദർശന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആറന്മുളയിലാണ് യോഗം ചേർന്നത്. ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് സാമ്പദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചദിവ്യ ദേശ ദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ യോഗം ഉത്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും ആചാര -അനുഷ്ടാന രീതിയിൽ തന്നെ വള്ളസദ്യ നല്കും പാർക്കിങ് ഏരിയ വർധിപ്പിക്കും വഴിപാട് പ്രസാദം പ്രത്യേക പാർക്കിങ്ങിൽ തീർത്ഥട കർക്ക് നല്കും.

തിരക്ക് കൂടുതൽ ആയാൽ കെ എസ് ആർ റ്റി സി ബസിൽ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക പരിഗണന നല്കും. അഞ്ചു ക്ഷേത്രങ്ങളിലും ഒരു പോലെ പൂജ സമയവും നട അടയ്ക്കലും ക്രമീകരിക്കും. അഞ്ചു ക്ഷേത്രങ്ങളിലെയും ഐതിഹ്യങ്ങൾ അടങ്ങിയ ബുക്ക്‌ ലെറ്റ് വിതരണം ചെയ്യും. ആദ്യം വരുന്ന ബസിന് എല്ലാ ക്ഷേത്രങ്ങളിലും സ്വീകരണം നല്കും. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി തീർത്ഥാടകരാണ് ഈ ക്കുറി എത്തുന്നത്. കെ എസ് ആർ റ്റി സി സംസ്ഥാന സെൽ കോർഡിനേറ്റർ ആർ സുനിൽകുമാർ, ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ കുമാർ, അനീഷ്, മനോജ്‌ കുമാർ, ആറന്മുള അസിസ്റ്റന്റ് കമ്മീഷണർ ആർ രേവതി, ചെങ്ങന്നൂർ എ. ഒ.പി ആർ മീര, ആറന്മുള എ. ഒ.ഈശ്വരൻ നമ്പൂതിരി, പുലിയൂർ സബ് ഗ്രൂപ്പ്‌ ഓഫീസർ
പ്രദീപ്‌, പഞ്ച ദിവ്യ ദേശദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....