മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടർന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും ഫയർഫോഴ്സ് സ്കൂബ സംഘത്തിന്റെയും എൻ.ഡി.ആർ.എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. അഞ്ചാം ദിവസമായ ഇന്ന് (29) തിരച്ചിൽ രാവിലെ 7.30 മുതൽ കുട്ടമ്പുഴ, ആനക്കയം, ബ്ലാവന, മണികണ്ഠൻ ചാൽ ചപ്പാത്ത് ഭാഗങ്ങളിലായി കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ നടത്തി. കൂടാതെ വന മേഖലയിൽ കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തുന്നുണ്ട്.

പാണിയേലി പോര് ഭാഗത്ത് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനമേഖലയിലും ആലുവ, കൊടുങ്ങല്ലൂർ മേഖലകളിൽ ഫയർ ആന്റ് റെസ്ക്യൂ നേതൃത്വത്തിലും കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധികളിൽ ബന്ധപ്പെട്ട എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലും ഇന്ന് ബിജുവിനായി തിരച്ചിൽ നടത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കുട്ടമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആന്റണി ജോൺ എം.എൽ.എയും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യനും കോതമംഗലം തഹസിൽദാർ എം.അനിൽകുമാറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി...

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...