പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ ഇന്നും സഭ പ്രക്ഷുബ്ധമാകും ; ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ ഇൻഡ്യ മുന്നണി നേതാക്കൾ യോഗം ചേര്‍ന്നു. ഇരുസഭകളും നടപടികൾ നിർത്തിവെച്ച് സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ വിഷയത്തിൽ പാർലമെന്റിൽ വിശദീകരണം നല്‍കാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിഷേധക്കാർക്ക് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയെ പുറത്തക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.

പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 14 എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത 13 എംപിമാർക്ക് എതിരായ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. അതേസമയം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്പീക്കർ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതിനാൽ വിഷയത്തിൽ ഇന്നും സർക്കാർ വിശദീകരണം നൽകാനിടയില്ല. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ ബിജെപി എംപി പ്രതാപ് സിംഹയെ ഇന്ന് ഡൽഹി പോലീസ് ചോദ്യം ചെയ്തേക്കും. നിലവില്‍ പ്രതാപ് സിംഹ ഡൽഹിയിലില്ല. പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച മനോരഞ്ജൻ, സാഗർ ശർമ്മ എന്നിവർക്ക് പാസ് നൽകിയ സാഹചര്യം അടക്കം ചോദിച്ചറിഞ്ഞേക്കും. നിലവിൽ കസ്റ്റഡിയിലുള്ള ആറ് പ്രതികളുടേയും ചോദ്യം ചെയ്യൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...