യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: ഹരിയാനയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ജീവനൊടുക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗാര്‍വിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചതെന്ന് ഹരിയാന പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ഡെറാഡൂണില്‍ നിന്ന് ഹരിയാനയിലെ ബഹദൂര്‍ഗഡിലേക്ക് താമസം മാറിയത്. ബഹദൂര്‍ഗഡിലെ റുഹീല റസിഡന്‍സിയില്‍ ഏഴാം നിലയില്‍ ഫ്‌ളാറ്റ് വാടകയ്ക്കെടുത്താണ് ഇവരും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഷൂട്ടിംഗിന് ശേഷം ഇന്നലെ അര്‍ധ രാത്രിയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയായിരിക്കാം ആത്മഹത്യയെന്നാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഫ്‌ളാറ്റിലെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും പോലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന വ്യക്തികളിലൊരാളാണ് നന്ദിനി. രണ്ട് ദിവസം മുന്‍പ് ദില്ലി സന്ദര്‍ശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നന്ദിനിയുടെ അക്കൗണ്ടില്‍ കാണാം. സിനിമാ പ്രവര്‍ത്തകന്‍ എന്നാണ് സോഷ്യല്‍മീഡിയകളില്‍ ഗാര്‍വിത് തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോകളും ഇയാളുടെ അക്കൗണ്ടിലും കാണാം. ആറ് സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഗാര്‍വിത് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...