ഒരു മര്യാദയും എന്നോട് പാർട്ടി കാണിച്ചിട്ടില്ല ; തുറന്നടിച്ച് ടി കെ ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും ഇതുവരെ തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചയാളാണ് താൻ എന്നും ഇന്നുവരെ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തേണ്ടിവന്നിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടി തന്നെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് ടി കെ ഗോവിന്ദൻ തുറന്നടിച്ചു. ഒരുപാട് വർഷമായി താൻ പാർട്ടിയിലുണ്ട്. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചാണ് താൻ പ്രവർത്തിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു പത്രസമ്മേളനം നടത്തേണ്ടിവന്നത് എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇന്നുവരെ താൻ ഒരു പദവിയും ചോദിച്ചിട്ടില്ല. ചെറുപ്പകാലത്ത് പോലും ആഗ്രഹിച്ചിട്ടില്ല. പാർട്ടിയിലെ പല മുതിർന്ന നേതാക്കൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. ഒരിക്കലും തന്നെ പരിഗണിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും താൻ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനങ്ങൾ തന്നു എന്ന് പാർട്ടി പറയുമ്പോൾ അത് എങ്ങനെയാണെന്നത് ആലോചിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

പാർട്ടി ഒരു മര്യാദയും കാണിച്ചില്ല എന്നും ഗോവിന്ദൻ പറയുന്നുണ്ട്. തന്നെ പാർട്ടിയിയിൽ നിന്ന് പുറത്താക്കി എന്നാണ് വിവരം. പുറത്താക്കപ്പെടുന്നവരോട് വിശദീകരണം ചോദിക്കുന്ന ശീലം പാർട്ടിക്കുണ്ട്. തന്നോട് അത് ചെയ്തില്ല എന്നും ഗോവിന്ദൻ പറഞ്ഞു. തന്റെ കീഴിൽ പ്രവർത്തിച്ചവർ എംഎൽഎമാരും മന്ത്രിമാരുമായി എന്നും താൻ മാത്രം ഒന്നിനും ആഗ്രഹിച്ചിരുന്നില്ല എന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കണ്ടുവരുന്നതെന്നും എം വി ഗോവിന്ദനോട് ഭാര്യ മത്സരിക്കുന്നതിൽ താൻ എതിർപ്പറിയിച്ചിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...