കണ്ണൂ‍രിൽ കെ സുധാകരനെ അനുകൂലിച്ച് ബാനർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കണ്ണൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും കെ സുധാകരനെ അനുകൂലിച്ച് ബാനർ. ‘പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു’വെന്ന ബാനറാണ് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് ബാനർ സ്ഥാപിച്ചത്. തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കെ സുധാകരന്‍ ഉള്‍പ്പെടെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ എടുത്തിരിക്കുന്നത്.

അതേസമയം കണ്ണൂരില്‍ നിന്നും ജനവിധി തേടുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. അങ്ങനെയെങ്കില്‍ സുധാകരന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കെ സുധാകരന്റെ വാദം. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...