അഞ്ച് കോടി രൂപ മുടക്കി നവീകരിച്ച പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റ് തകര്‍ന്നു തുടങ്ങി ; യാര്‍ഡില്‍ കുഴികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി നവീകരിച്ച പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റ് തകര്‍ന്നു തുടങ്ങി. ഒന്നാം  ഘട്ടത്തില്‍ അഞ്ച് കോടി രൂപ മുടക്കിയാണ് യാര്‍ഡ്‌ നിര്‍മ്മാണം നടത്തിയത്. ബസുകള്‍ കയറിയിറങ്ങുന്ന യാര്‍ഡില്‍ ടാറിംഗ് ഇളകിമാറിയാണ് കുഴി രൂപപ്പെട്ടത്. മഴ ശക്തമായതോടെ ബസിറങ്ങുന്ന യാത്രക്കാര്‍ ഈ വെള്ളത്തില്‍ ചവിട്ടി വേണം ഇറങ്ങാന്‍. ബസുകളുടെ ടയറുകള്‍ കയറിയിറങ്ങി കുഴി നാള്‍ക്കുനാള്‍ വലുതായിട്ടും കുഴി നികത്തുവാന്‍ പത്തനംതിട്ട നഗരസഭ ഇടപെടുന്നില്ലെന്നാണ് പരാതി. അഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സ്റ്റാന്റ്  നിര്‍മ്മാണം പൂര്‍ത്തിയാക്കി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ സ്ഥിതിയിലായത്. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടോ എന്നും ജനങ്ങള്‍ സംശയിക്കുന്നു.

75000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഏറ്റവും വലിയ യാഡാണ് പത്തനംതിട്ട നഗര സഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ചത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന സ്റ്റാന്റ് സി.ഇ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1.10 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പ്രത്യേക അനുപാതത്തില്‍ ജി.എസ്.പി, വൈറ്റ് മിക്സ് എന്നിവ നിറച്ച് അതിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി ഒന്നാം ഘട്ട നവീകരണം നടത്തിയത്. 230 സ്വകാര്യ ബസുകള്‍ ദിവസവും കയറി ഇറങ്ങുന്ന സ്റ്റാന്റില്‍ മഴക്കാലത്ത് വെള്ളം ഒഴുകി പോകാന്‍ ഓടകളും നിര്‍മ്മിച്ചിരുന്നു. ഇത്രയൊക്കെ ആധുനിക രീതിയില്‍ കോടികള്‍ മുടക്കി നവീകരിച്ച സ്റ്റാന്റ് ആണ് ഇപ്പോള്‍ തകര്‍ച്ചയിലായത്. പൊളിഞ്ഞിളകിയ സ്റ്റാന്റില്‍ കൂടിവേണം യാത്രക്കാരും ബസും കയറി ഇറങ്ങുവാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...