മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബ്രഹ്മപുര :മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു. ഏഴുമാസമായി ചികിത്സയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മെഹബൂബ് പാഷ എന്നയാള്‍ പീഡിപ്പിച്ചത്. ഇയാൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കൽബുർഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ പീഡനമുണ്ടായത്.

ശബ്ദം കേട്ട് മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ ഓടിയെയെത്തുകയും പ്രതിയെ പിടികൂടി ആശുപത്രി അധികൃതര്‍ക്കു കൈമാറുകയുമായിരുന്നു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ പരാതിയില്‍ ബ്രഹ്മപുര പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്കെതിരെയുള്ള ആക്രമണം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സെക്യുരിറ്റിമാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം ഉണ്ടായതെന്ന് ഡോക്ടർ അംബരയ്യ രുദ്രവാഡി പറഞ്ഞു. 750 കിടക്കകൾ ഉള്ള ആശുപത്രിയാണിത്. അതിനനുസരിച്ചുള്ള സുരക്ഷാ ജീവനക്കാർ ഇവിടെയില്ല. കൂടുതൽ സുരക്ഷാ ജീവനക്കാരെ ആവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി

0
തിരുവല്ല: തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി. തിരുവല്ല ചുമത്ര സ്വദേശി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലായിരുന്ന രോഗിയെ റൂമിലേക്ക്...

0
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ...

കൗൺസിലർ ആർ സുഗതന് അവധി

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍...