“ഭരണകക്ഷിയുടെ ജനാധിപത്യ വിരുദ്ധ വഴികൾക്കെതിരെയാണ് ജനം പ്രവർത്തിച്ചത്” – ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോക്‌സഭയിൽ 236 അംഗങ്ങളുള്ള ഇൻഡ്യ സഖ്യം പാർലമെന്‍റിലും പുറത്തും യോജിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ പങ്ക് വഹിച്ച ഇൻഡ്യ സഖ്യത്തിലെ പങ്കാളികളെ അംഗീകരിച്ചില്ലെങ്കിൽ ഞാൻ എന്‍റെ കടമയിൽ പരാജയപ്പെടും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നമ്മൾ ഉന്നയിച്ച പ്രശ്നങ്ങൾ ജനങ്ങളെ അലട്ടുന്ന വിഷയങ്ങളാണ്. ഇൻഡ്യ സഖ്യം തുടരണം എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. പാർലമെന്‍റിലും പുറത്തും ഒത്തൊരുമയോടെയും കൂട്ടായും പ്രവർത്തിക്കണം” -ഖാർഗെ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ വഴികൾക്കെതിരെയാണ് ജനങ്ങൾ സംസാരിച്ചതെന്ന് ഖാർഗെ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയത്തിന്‍റെ നിർണായകമായ തിരസ്കരണമാണിത്. ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ധ്രുവീകരണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെ നിരാകരണമാണിതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

ചില സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യണമെന്നും നഗര കേന്ദ്രങ്ങളിൽ കോൺഗ്രസ് വോട്ട് വിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. കമ്മിറ്റി രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ നേരിട്ട് ചില സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നും ഖാർഗെ പറഞ്ഞു. ഡൽഹി, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. രാജ്യസഭാ സ്ഥാനാർഥിയുടെ തോൽവിക്ക് ശേഷം കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...