കോന്നി താലൂക്ക് രൂപീകരിച്ചത് മുതല്‍ കോടതിക്കായി കാത്തിരിക്കുകയാണ് കോന്നിയിലെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് രൂപീകരിച്ചത് മുതല്‍ കോടതിക്കായി കാത്തിരിക്കുകയാണ് കോന്നിയിലെ ജനങ്ങള്‍. കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കോന്നിയില്‍ നാളിതുവരെയായിട്ടും കോടതി സ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കോന്നിയോടൊപ്പം താലൂക്കായി ഉയര്‍ത്തപ്പെട്ട പത്തനാപുരത്ത് കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സംസ്ഥാന ബജറ്റില്‍ കോടതി സ്ഥാപിക്കാന്‍ ഒരുകോടി രൂപ സര്‍ക്കാര്‍  വകയിരുത്തിയിരുന്നു. കോന്നി മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ കോടതി കോംപ്ലക്സ് സ്ഥാപിക്കുവാനാണ് തുക വകയിരുത്തിയത്. സിവില്‍ മജിസ്ട്രേറ്റ് കോടതികള്‍ കോന്നി  താലൂക്കില്‍ ആരംഭിക്കാന്‍ ഹൈക്കോടതി നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു.

പത്തനംതിട്ട, അടൂര്‍, റാന്നി കോടതികളുടെ പരിധിയിലാണ് ഇപ്പോള്‍ കോന്നി താലൂക്ക്. കോന്നിയിലെ മലയോര മേഖലയിലെ ജനങ്ങള്‍ കോടതി ആവശ്യങ്ങള്‍ക്കായി പത്തനംതിട്ടയിലാണ് കൂടുതലും എത്തുന്നത്. പതിനൊന്ന് വര്‍ഷമായി കോന്നി താലൂക്ക് രൂപീകരിച്ചിട്ട്. അഡ്വ.അടൂര്‍ പ്രകാശ് റവന്യു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആണ് കോന്നി താലൂക്കിന് രൂപം നല്കുന്നത്. പത്തനംതിട്ട ജില്ല രൂപീകരിച്ചത് മുതലുള്ള ആവശ്യങ്ങളില്‍ ഒന്നായിരുന്നു കോന്നിയില്‍ താലൂക്ക് വേണമെന്നുള്ളത്.

റവന്യൂ അടിസ്ഥാനത്തില്‍ താലൂക്കുകള്‍ പുനസസംഘടിപ്പിക്കുന്നത് പഠിക്കാന്‍ നിയോഗിച്ച മിനി മാത്യു കമ്മീഷനും മൂര്‍ത്തി കമ്മീഷനും കോന്നി കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കാന്‍ അന്ന് ശുപാര്‍ശ ചെയ്തിരുന്നു. താലൂക്ക് രൂപീകരിച്ച ശേഷം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോന്നിയില്‍ വന്നെങ്കിലും കോടതി മാത്രം യാഥാര്‍ധ്യമായില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം, ചെങ്ങന്നൂര്‍ കോടതികളുടെ ഭാഗമായിരുന്ന ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കോടതി വ്യവഹാരങ്ങള്‍ പത്തനംതിട്ടയില്‍ കോടതി വന്നതോടെ ഇവിടേക്ക് മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...