ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. താൻ ഒരു നേതാവിനെ കാണാനും എവിടേയും പോയിട്ടില്ല. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. ശ്രീഎമ്മുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് എന്തിനെന്നും വിഡി സതീശൻ ചോദിച്ചു. വെൽഫെയർപാർട്ടി യുഡിഎഫിനെ പിന്തുണച്ചാൽ എന്താണ് പ്രശ്നം. പിഡിപിയുമായും ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയവരെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

കവർച്ച നടത്തിയവർക്ക് സർക്കാർ കുടപിടിക്കുന്നു. പ്രതികളായവർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിന് ഭയമാണ്. മുഖ്യമന്ത്രി ഒഴിഞ്ഞുമാറി നടക്കുകയാണെന്നും അദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. പ്രതികൾക്ക് പൂർണ്ണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....