രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നുവെന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എൽപിജി ഇറക്കുമതി നേരിടുന്ന പ്രതിസന്ധിയും ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ദോഷം ചെയ്യും. പണപ്പെരുപ്പം, ചരക്ക് കൈമാറ്റം, ഊർജ വിതരണം എന്നിവ കേന്ദ്രീകരിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകാൻ പോകുന്ന ആഘാതങ്ങൾ വിലയിരുത്തി അത് മറികടക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്.

1.7 ലക്ഷം മെട്രിക് ടൺ LPG യുമായി ഇന്ത്യയുടെ അഞ്ച് കപ്പലുകൾ ഹോർമുസ് കടക്കാൻ റാസ് അൽ ഖൈമയ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുന്നു. സാമ്പത്തിക വ്യാപാര സ്ഥിരത നിലനിർത്തുക ഊർജ്ജസുരക്ഷ ഉറപ്പാക്കുക പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങൾക്കും ഉറപ്പ് നൽകിയിട്ടുണ്ട്. അതിനിടെ പശ്ചിമേഷയിലേക്കുള്ള വിമാന സർവീസുകളിൽ പൈലറ്റ്മാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തി. കമ്പനികൾ അപകടം വിളിച്ചു വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎയ്ക്ക് സംഘടന കത്ത് എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ അപകട സാധ്യത വിലയിരുത്തൽ വേണമെന്നാണ് എയർലൈൻ പൈലറ്റ് അസോസിയേഷൻ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....