മാലദ്വീപിലെ ജനങ്ങൾ ക്ഷമ ചോദിക്കുന്നു, നിങ്ങൾ ഇവിടെ വരണം ; ഒടുവിൽ ഇന്ത്യൻ ജനതയോട് ഖേദം പ്രകടിപ്പിച്ച് മുൻ പ്രസിഡന്റ് നഷീദ്

For full experience, Download our mobile application:
Get it on Google Play

മാലെ : മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ടൂറിസം അടക്കമുള്ള മേഖലകളിൽ ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയതിന്റെ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമാപണവും നടത്തി.’ഞാൻ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞത് മാലദ്വീപിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇതിൽ ഞാൻ വളരെ ആശങ്കപ്പെടുന്നു. ഇങ്ങനെ സംഭവിച്ചതിൽ മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമ ചോദിക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല’ നഷീദ് വ്യക്തമാക്കി. മേയ് പത്തിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനികരും മാലദ്വീപ് വിടണമെന്ന് പ്രസിഡന്റ് മുഹമ്മദ് മൊയിസു പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷത്തിലേയ്ക്ക് കടന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു. ഇതിന് പിന്നാലെയാണ് ടൂറിസം മേഖലയിലടക്കം ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...