കുട്ടികൾക്ക് നേരെ കത്തിവീശി യുവാക്കളുടെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കി. താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് ലഹരിയില്‍ എത്തിയ യുവാക്കളുടെ പരാക്രമം ഉണ്ടായത്. സംഭവത്തില്‍ പൂനൂര്‍ ഉണ്ണികുളം പൂളത്ത്കണ്ടി സുമീഷ്, പെരിങ്ങളം വയല്‍ കക്കാട്ടുമ്മല്‍ മനാഫ് എന്നിവരെ പോലീസ് പിടികൂടി. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിന് സമീപത്തുകൂടി ഇരുവരും ബൈക്കില്‍ വരുമ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. ബൈക്ക് ഒരുവിധത്തില്‍ ഉയര്‍ത്തി കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വീണു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ ഇരുവര്‍ക്കും നേരെ നില്‍ക്കുവാന്‍ പോലും സാധിച്ചിരുന്നില്ല.

ഇതുകണ്ട് കുട്ടികള്‍ ചിരിച്ചുപോയതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കത്തി പോലെയുള്ള ആയുധം വീശി കുട്ടികള്‍ക്ക് നേരെ വരികയും അസഭ്യം വിളിക്കുകയുമായിരുന്നു. പേടിച്ച് ചിതറിയോടിയ കുട്ടികള്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചു. വിവരമറിഞ്ഞ് ഗ്രൗണ്ടിലെത്തിയ നാട്ടുകാര്‍ക്ക് നേരെയും യുവാക്കളുടെ പരാക്രമം ഉണ്ടായി. തുടര്‍ന്നാണ് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും ഏറെ പണിപ്പെട്ട് യുവാക്കളെ കീഴടക്കുകയുമായിരുന്നു. വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഇവിടെ കൂടിയ നാട്ടുകാര്‍ക്ക് നേരെ പ്രതികള്‍ ഭീഷണി മുഴക്കിപോലീസിന് നേരെയും അസഭ്യവര്‍ഷമുണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം ഇവരെ ഇവിടെ നിന്നും കൊണ്ടുപോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...