തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. ഇരുവൃക്കകളും തകരാറിലായ  സജികുമാറിനെ 25നാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.  അവയവമാറ്റത്തിന് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിബന്ധന പോലും  മെഡിക്കല്‍ കോളേജ് പാലിച്ചില്ലെന്ന് ബന്ധുക്കള്‍.ഓഗസ്റ്റ് 25ന് പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപികയായ ഗോപികയുടെ വൃക്കയാണ് സജികുമാറിന് ശസ്ത്രക്രിയിലൂടെ വെച്ച് പിടിപ്പിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സജികുമാറിന്‍റെ  ആരോഗ്യനില വഷളാവുകയും അതീവ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....