സംസ്ഥാന പാത നിർമ്മാണത്തിന് തടസമായി നിന്നിരുന്ന കെട്ടിടം പൊളിച്ച് നീക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിന്നിരുന്ന കോന്നി സെൻട്രൽ ജംഗ്ഷനിലെ വ്യാപാര സ്ഥാപനം കെ എസ് റ്റി പി അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് പൊളിച്ച് നീക്കി.കോന്നി സെൻട്രൽ ജംഗ്ഷനിൽ നിന്നും പൂങ്കാവ് ചന്ദനപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തായാണ് കെട്ടിടം നില നിന്നിരുന്നത്.എന്നാൽ ഈ കടയുടെ ഉടമ കട പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുന്നയിച്ച് കേസ് ഫയൽ ചെയ്തിരുന്നു.ഇതുമൂലം പലതവണ ഉദ്യോഗസ്ഥർ കട പൊളിക്കുവാൻ എത്തിയെങ്കിലും കട പൊളിച്ച് മാറ്റുവാൻ സാധിക്കാതെ തിരികെ പോയിരുന്നു.തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സ്ഥലത്ത് എത്തിയ കെ എസ് ടി പി അധികൃതർ,പി ഡബ്ല്യൂ ഡി, പോലീസ്, റവന്യൂ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭൂമി അളന്നുതിട്ടപ്പെടുത്തിയ ശേഷം കടയിലെ സാധനങ്ങൾ മാറ്റി കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യുത ബന്ധവും വിച്ഛേദിച്ചതിന് ശേഷം ജെ സി ബി ഉപയോഗിച്ച് കട പൊളിച്ചു നീക്കുകയായിരുന്നു. കോന്നി തഹൽസീദാർ കുഞ്ഞച്ചൻ,ഭൂരേഖ തഹൽസീദാർ ബിനു രാജ്,കെ എസ് റ്റി പി എ ഇ ഷൈബി,എ എക്സ് ഇ റോജി,കോന്നി പി ഡബ്ള്യു ഡി എ ഇ രൂപക്,കോന്നി പോലീസ് സബ് ഇൻസ്പെക്റ്റർ സാജു എബ്രഹാം തുടങ്ങിയവർ സ്ഥലത്ത് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...