കൊലക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ പോക്സോ കേസിലും വെറുതെവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രമാദമായ സുന്ദരിയമ്മ കൊലപാതക കേസിൽ കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ മറ്റൊരു പോക്സോ കേസിലും കോടതി വെറുതെ വിട്ടു. പയ്യാനക്കൽ സ്വദേശി ജയേഷിനെയാണ് കോഴിക്കോട് പോക്സോ ഫസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്. സ്കൂളിൽ കയറി വിദ്യാർഥിയെ ഉപദ്രവിച്ചു എന്നായിരുന്നു ജയേഷിന് എതിരായ കേസ്. തെളിവുകളുടെ അഭാവത്തിൽ ആണ് കോടതി ഇന്ന് ജയേഷിനെ വെറുതെ വിട്ടത്. 2022 സെപ്റ്റംബർ 22 നായിരുന്നു ഈ കേസിന് ആസ്‌പദമായ സംഭവം. പോലീസ് കള്ളക്കേസിൽ കുടുക്കുന്നു എന്നാണ് ജയേഷിന്റെ ആരോപണം.

സുന്ദരിയമ്മ കേസിൽ ജയേഷിനെ വെറുതെ വിട്ട കോടതി ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ വിധിച്ചിരുന്നു. 2012 ജൂലൈയില്‍ വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ജയേഷിനെ പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു സുന്ദരിയമ്മയുടെ കൊലപാതകം. പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഈ കേസിൽ ജയേഷിനെ വെറുതെ വിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...