ഒരാഴ്ചയെടുത്ത് വരച്ച ചിത്രം സിപിഎം പാർട്ടി പരിപാടിയുടെ ചുവരെഴുത്തിനായി മായ്ച്ചുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: കടമുറിയുടെ ചുവരുകളെ മനോഹരമാക്കിയ വഴിയാത്രക്കാരന്റെ ചിത്രം പാർട്ടി പരിപാടിയുടെ ചുവരെഴുത്തിനായി മായ്ച്ചുകളഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് വഴിയാത്രക്കാരനായ ചിത്രകാരൻ വരച്ച ചിത്രങ്ങൾ സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ചുവരെഴുത്തിനായി മായിച്ചത്. നിരവധി പേരാണ് ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്. പച്ചിലയും കരിയും ചോക്കുകളും ഉപയോഗിച്ചു ഗ്രാമീണ ഭംഗി വരച്ചുവച്ച വഴിയാത്രക്കാരൻ. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റ് സ്റ്റാന്റിലെത്തുന്നവർ സമീപത്തെ കടയുടെ ചുവരിലെ ചിത്രം കാണാതെ പോകില്ലെന്ന സ്ഥിതിയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ഇത് പങ്കുവച്ചതോടെ ചിത്രം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തിയിരുന്നു. വഴിയാത്രക്കാരനായ വൃദ്ധൻ ഒരാഴ്ചയെടുത്ത് വരച്ച ചിത്രമാണ് മായ്ച്ചത്. ചിത്രം കാണാനെത്തുന്നവർ നൽകിയിരുന്ന ചെറിയ സംഭവനകളായിരുന്നു അവശനായ ഈ വൃദ്ധന്റെ ഏക വരുമാനം. തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദനാണ് ചിത്രങ്ങൾ വരച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം വരച്ചാൽ കുറച്ചു ദിവസം ആ സ്ഥലത്ത് നിൽക്കും. പിന്നീട് അടുത്തയിടങ്ങളിലേക്ക് പോകുന്നതാണ് സദാനന്ദന്റെ രീതി. ചുവർ ചിത്രങ്ങൾ മായ്ച്ചതിൽ നാട്ടുകാരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...