പൈലറ്റെത്തിയത് ആടിയാടി, പരിശോധിച്ചപ്പോൾ മദ്യപിച്ചെന്ന് വ്യക്തം ; പാരിസ്-വാഷിങ്ടൺ ഫ്ലൈറ്റ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

പാരിസ്: പൈലറ്റ് മദ്യപിച്ചെത്തിയതിനെ തുടർന്ന് 267 യാത്രക്കാരുമായി പോകേണ്ട പാരിസ്-വാഷിങ്ടൺ ഫ്ലൈറ്റ് റദ്ദാക്കി. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് റദ്ദാക്കിയത്. ന്യൂയോർക്ക് പോസ്റ്റ് സംഭവം റിപ്പോർട്ട് ചെയ്തു. 63 കാരനായ യുഎസ് പൈലറ്റാണ് ഞായറാഴ്ച പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മദ്യപിച്ചെത്തിയത്. വിർജീനിയയിലെ വാഷിംഗ്ടൺ ഡ‍ള്ളസ് വിമാനത്താവളത്തിലേക്കാണ് വിമാനം പോകേണ്ടിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആടിയാടിയാണ് പൈലറ്റ് ജോലിക്കെത്തിയതെന്നും കണ്ണുകൾ ചുവന്നിരുന്നുവെന്നും സംസാരിക്കുമ്പോൾ കുഴച്ചിലുണ്ടായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് പൈലറ്റിനെ ആൽക്കഹോൾ പരിശോധനകൾക്ക് വിധേയനാക്കി. രക്തത്തിൽ 0.59mg/l, 0.56mg/l മദ്യം കണ്ടെത്തി. അനുവദിച്ചതിലും ആറിരട്ടി അളവിലാണ് മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് പറന്നുയരുന്നതിന് ഒരു മണിക്കൂർ മുമ്പ് പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും അവസാന നിമിഷം വിമാനം റദ്ദാക്കുകയും ചെയ്തു. തലേന്ന് രാത്രി താൻ രണ്ട് ഗ്ലാസ് വൈൻ മാത്രമാണ് കുടിച്ചതെന്ന് പൈലറ്റ് കോടതിയില്‍ പറഞ്ഞു. എന്നാൽ പൈലറ്റിന്റെ മൊഴിയിൽ കോടതി അവിശ്വാസം രേഖപ്പെടുത്തുകയും 267 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ് പൈലറ്റിന്റെ ഭാ​ഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാക്കുകയും ചെയ്തു. ആറ് മാസത്തെ ജയിൽ ശിക്ഷയും 5,000 ഡോളർ പിഴയും വിധിച്ചു. പൈലറ്റിന് യുഎസിലും കൂടുതൽ പ്രൊഫഷണൽ ഉപരോധങ്ങൾ നേരിടേണ്ടി വരും.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻ‌ഗണനയെന്നും ജോലി സമയത്ത് ജീവനക്കാരുടെ മദ്യ ഉപയോ​ഗത്തിന് കർശന നിയന്ത്രണ​ങ്ങളുണ്ടെന്നും യുണൈറ്റഡ് എയർലൈൻസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം പൈലറ്റ് മദ്യപിച്ചതിനെ തുടർന്ന് സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനം റദ്ദാക്കിയിരുന്നു. ആ സംഭവത്തിലും പൈലറ്റിനെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...