പിണറായി സർക്കാർ ജനങ്ങളെ അടിക്കടി കൊള്ളയടിക്കുന്നു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ഉൾപ്പെടെ സമസ്ത മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുന്ന ക്രൂരമായ നടപടിയാണ് പിണറായി സർക്കാരിന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അമിത വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഓഫീസുകളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുകളുടെ ജില്ലാ തല ഉദ്ഘാടനം കോന്നി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുകയാണെന്ന് ഇതുമൂലം ജനജീവിതം ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിസന്റ് പറഞ്ഞു. ജനങ്ങളുടെ മേൽ എല്ലാ രംഗത്തും നികുതിഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ അഴിമതിയും ധൂർത്തും കൊണ്ട് കടക്കെണിയിലായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ മറന്ന് സ്വന്തം കൂടുംബത്തിന് നേട്ടമുണ്ടാക്കുവാനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് പ്രതിഫലിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ഹരികുമാർ പുതങ്കര, എസ്.വി പ്രസന്നകുമാർ, എം.എസ് പ്രകാശ്, എലിസബത്ത് അബു, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ആർ ദേവകുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എസ്. സന്തോഷ് കുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് സിറാജുദ്ദീൻ, സേവാ ദൾ ജില്ലാ ചെയർമാൻ ശ്യാം.എസ് കോന്നി, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ വല്യത്ത് എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ പ്രൊഫ.കെ.വി തോമസ്, സി.വി ശാന്തകുമാർ, ജെയിംസ് കീക്കരിക്കാട്ട്, ഐവാൻ വകയാർ, രാജീവ് മള്ളൂർ, എസ്.പി ഷാജികുമാർ, റോജി ഏബ്രഹാം, അജോയ് ഫിലിപ്പ്, സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, എ. ബഷീർ, പ്രവീൺ പ്ലാവിളയിൽ, ദിലീപ് കുമാർ പൊതീപ്പാട്, വിത്സൺ തുണ്ടിയത്ത്, രതീഷ് കെ.നായർ, സണ്ണി ചള്ളക്കൽ, ബിജു മാത്യു, സന്തോഷ്കുമാർ, അനീഷ് ഗോപിനാഥ്, മനോജ് മുറിഞ്ഞകൽ, റോബിൻ മോൻസി, എം.വി അംമ്പിളി, റ്റി.ജി നിധിൻ, ജെസ്സി വർഗീസ്, ചിത്രാ രാമചന്ദ്രൻ, ബിന്ദു ബിനു, സൗദാ റഹീം എന്നിവർ നേതൃത്വം നല്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....