സ്വപ്ന പദ്ധതിയായ കെ-റെയില്‍ നടക്കില്ലെന്ന് വന്നതോടെ ശബരിമല വിമാനത്താവളത്തില്‍ കണ്ണും നട്ട് പിണറായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വപ്ന പദ്ധതിയായ കെ-റെയില്‍ നടക്കില്ലെന്ന് വന്നതോടെ ശബരിമല വിമാനത്താവളത്തില്‍ കണ്ണുംനട്ട് പിണറായി സര്‍ക്കാര്‍. എന്നാല്‍ മണ്ണു പരിശോധനയ്ക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ വന്ന സംഘത്തെ ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ അധികൃതര്‍ തടഞ്ഞതോടെ വിമാനത്താവളവും വിവാദത്തിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസം മുമ്പാണ് മണ്ണു പരിശോധന നടത്താനുള്ള ലൂയി ബര്‍ഗര്‍ കമ്പിനി ചെറുവള്ളി എസ്റ്റേറ്റില്‍ എത്തിയത്.

ചെറുവള്ളി എസ്റ്റേറ്റില്‍ ലൂയി ബര്‍ഗര്‍ കമ്പിനി അധികൃതര്‍ മണ്ണ് പരിശോധനയുടെ ഭാഗമായി കുഴികളെടുത്തു കുഴല്‍ക്കിണര്‍ മാതൃകയില്‍ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ സഹകരണം ഉറപ്പാക്കാന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും വൈകിട്ട് മൂന്നിന് കോട്ടയം ജില്ലാ കലക്ടറുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. പരിശോധനകളുമായി സഹകരിക്കുവാന്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധരാണ് എന്ന് സഭാ നേതൃത്വം ചര്‍ച്ചയില്‍ അറിയിച്ചു. ഈ രണ്ട് യോഗങ്ങളിലും ആ വ്യവസ്ഥകള്‍ സമ്മതിച്ച്‌ അത് രേഖാമൂലം നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു കൊടുത്തിരുന്നുവെന്ന് സഭയുടെ ചുമതലക്കാര്‍ പറയുന്നു.

മുന്‍കാല അനുഭവങ്ങള്‍ സഭയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വെളിച്ചത്തില്‍ പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതു വരെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്‍ മേല്‍ കടന്നുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായി കുഴിക്കുന്ന കുഴികള്‍ / ജോലികള്‍ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ സംഭവിച്ചാല്‍ സാമ്പത്തികമായ ബാധ്യതകളും പരിഹാര നടപടികളും സര്‍ക്കാര്‍ ചെയ്യണമെന്ന ആവശ്യങ്ങളുമാണ് സഭ ഉന്നയിച്ചതെന്ന് പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

വളരെ ന്യായമായ ആവശ്യങ്ങള്‍ സമ്മതിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കത്ത് നല്‍കുന്ന മുറയ്ക്ക് പരിശോധനാ നടപടികളുമായി സഭ സഹകരിക്കുമെന്നും പിആര്‍ഓ പറയുന്നു. ജില്ലാ കളക്ടര്‍ നേരത്തേ സമ്മതിച്ചിട്ടുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മണ്ണു പരിശോധനയ്ക്ക് വന്നതു കൊണ്ടാണ് തടഞ്ഞത് എന്നാണ് സഭയുടെ വിശദീകരണം.ചര്‍ച്ചകളില്‍ സമ്മതിക്കുകയും പിന്നീട് അതില്‍ നിന്ന് വഴുതി മാറുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുന്‍കാല അനുഭവങ്ങളില്‍ നിന്നുണ്ടായ തിരിച്ചടിയാണ് ബിലീവേഴ്സ് ചര്‍ച്ചിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. നിലവില്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ചിനാണ്. അവിടെ എന്തു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കിലും സഭയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ കടുംപിടുത്തത്തിലാണ് സഭ എന്ന സൂചനയാണ് പുറത്തു വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...