Sunday, May 5, 2024 10:32 am

തിരുവല്ലയില്‍ വയോധികയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ലയില്‍ വയോധികയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ അമ്മണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.രാവിലെ പതിന്നൊരയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാധവശ്ശേരില്‍ അമ്മിണിയെ അയല്‍വാസിയായ സജിയാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

പ്രതി സജി മുമ്പും കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തിടെയാണ് സജി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. അക്രമിക്കാന്‍ സജി എത്തിയപ്പോള്‍ അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭര്‍ത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവശേഷം അളവില്‍ പോയ പ്രതി സജിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സ്വന്തം പിതാവിനെ തലക്കടിച്ച്‌ കോന്ന കേസിലാണ് സജി ജയില്‍ ശിക്ഷ അനുഭവിച്ചത്. സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നില്ലെന്ന് പരാതി

0
കോന്നി : തണ്ണിത്തോട് മേഖലയിൽ  വീണുകിടക്കുന്ന മരച്ചില്ലകള്‍  കെ.എസ്.ഇ.​ബി ടച്ചിംഗ് വെട്ടിമാറ്റുന്നില്ലെന്നാണ്...

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി...

ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ ഒരുങ്ങി ഗൗതം അദാനി

0
ഡൽഹി: ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് . പ്രസിഡന്റ്...

കല്ലൂപ്പാറ പഞ്ചായത്തിലെ മഠത്തുംകടവ് ഇരുമ്പ് പാലത്തിൽ കൂടിയുള്ള വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നു

0
മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിലെ മഠത്തുംകടവ് ഇരുമ്പ് പാലത്തിൽ കൂടിയുള്ള വാഹനയാത്ര...