തല്ല് അവസാനിക്കുന്നില്ല, ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തല്ല് അവസാനിക്കുന്നില്ല, ഒരു തെക്കന്‍ തല്ല് കേസിന്റെ  ട്രെയ്‌ലർ പുറത്തിറങ്ങി. ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ബിജു മേനോന്റെ മാസ് പ്രകടനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചയിൽ ബിജു മേനോനും റോഷനും ട്രെയിലറിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്റര്‍ടെയ്‍ന്‍മെന്റിന്റെ  ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍, പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...