20 അടിയുടെ വ്യത്യാസം ലാൻഡ് ചെയ്യാനാവാതെ വിമാനം തിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

നേപ്പിൾസ്: 20 അടിയുടെ വ്യത്യാസം ലാൻഡ് ചെയ്യാനാവാതെ വിമാനം തിരിച്ചുവിട്ടു. വിമാന യാത്രക്കാർക്ക് ബസിൽ പോകേണ്ടി വന്നത് 225 കിലോമീറ്റ‍ർ. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയ‍ർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തിൽ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്. ഇറ്റലിയിലെ നേപ്പിൾസിലാണ് സംഭവം. അമേരിക്കൻ എയ‍ർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യാനാവാതെ തിരിച്ച് പോയത്. ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്തിയതായിരുന്നു ഈ വിമാനം. രാവിലെ പത്ത് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പതിവായി എത്തുന്ന വിമാനമല്ല എന്ന് അധികൃതരുടെ ശ്രദ്ധയിൽ വരുന്നത്.

ബോയിംഗ് 787-9 ഡ്രീംലൈന‍ർ വിമാനമാണ് വഴി തിരിച്ച് വിട്ടതും റോമിൽ ഇറങ്ങേണ്ടി വന്നതും. സാധാരണ ഗതിയിൽ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്താറുള്ളത്. പതിവായി എത്താറുള്ള വിമാനത്തേക്കാൾ 20 അടി നീളക്കൂടുതലാണ് കഴിഞ്ഞ ദിവസമെത്തിയ ഡ്രീം ലൈന‍ർ വിമാനത്തിന്. പ്രവർത്തന നിയന്ത്രണങ്ങൾ മൂലമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. റോമിൽ ഇറങ്ങാൻ നിർബന്ധിതരാവേണ്ടി വന്ന യാത്രക്കാർക്ക് ബസ് മാർഗം മൂന്ന് മണിക്കൂറിലേറെയാണ് നേപ്പിൾസിലേക്ക് സ‌ഞ്ചരിക്കേണ്ടി വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായാണ് അധികൃതർ അമേരിക്കൻ എയർലൈൻ വിശദമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...