യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത് പരിക്കേല്‍പ്പിച്ച പോലീസ് നടപടി ക്രൂരം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗൂഢാലോചന നടത്തി ആസൂത്രിതമായി ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരേയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരേയും ലാത്തിച്ചാര്‍ജ് ചെയ്ത് പരിക്കേല്‍പ്പിച്ച പോലീസ് നടപടി ക്രൂരവും മനുഷ്യത്വമില്ലായ്മയും ആണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണവും പണവും കൊള്ള നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരെ ചോരയില്‍ മുക്കി കൊല്ലുവാന്‍ ആണ് ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

കഴിഞ്ഞദിവസം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.യു നേതാക്കളെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കെ.എസ്.യു നേതാവിനെതിരെ സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം വധശ്രമത്തിന് കേസെടുത്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസിന്‍റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റും ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറവും പറഞ്ഞു. സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും സ്വര്‍ണ്ണക്കൊള്ളയ്ക്കും തട്ടിപ്പിനും കപട വിശ്വാസത്തിനുമെതിരെ നാളെ (ഒക്ടോബര്‍ 9, വ്യാഴം) വൈകിട്ട് 4 മണിക്ക് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംഗമം പിണറായി സര്‍ക്കാരിനെതിരായ താക്കീതായി മാറുമെന്ന് ഡി.സി.സി നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...