എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പോലീസ് കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു. കളമശ്ശേരി പോലീസ് ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, അജയകുമാർ കെ പി, എഎസ്‌ഐ ദിലീപ്, എസ് സിപിഒ അജ്മൽ, സിപിഒമാരായ നസീബ്, മനോജ്, ശരത്ത് ഡബ്ല്യു സിപിഒ അജു സജന എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

0
പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന...

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...