കണ്ണൂരിൽ സമരം നടത്തിയ ന​ഴ്സുമാരുടെ സംഘടനക്കെതിരെ പൊലീസ് കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല.കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടന നടത്തിയ സമരത്തിനിടെ എം.വിജിൻ എംഎൽഎയും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായിരിന്നു. ഇതിനെ തുടർന്ന് ടൗൺ എസ് ഐ ക്കെതിരെ വിജിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്.ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.

പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എം.എൽ.എ എസ്.ഐയോട് കയർത്തു. പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് പേര് ചോദിച്ചെന്ന് ആരോപിച്ച എം. വിജിൻ എം.എൽ.എ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും ചോദിച്ചു. നഴ്സുമാർ കലക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പേര് ചോദിച്ചതും എം.എൽ.എയെ പ്രകോപിതനാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...