രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും. വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണാണ് കേരള ടീമിന്‍റെ നായകൻ. ഉത്തര്‍പ്രദേശ് നിരയിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഉൾപ്പടെയുളളവരും ഉണ്ട്. രാവിലെ 9നാണ് മത്സരം തുടങ്ങുക. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാവുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ കഴിഞ്ഞദിവസം ഗ്രൗണ്ടിലെത്തി പിച്ചും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.

മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിന് പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനെന്നും രോഹന്‍ വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ കളിക്കുന്നത് കേരള ടീമിന് ഗുണം ചെയ്യുമെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. രണ്ട് ടീമും മികച്ചതാണെന്നും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായും സച്ചിൻ മത്സരത്തിന് മുന്നോടിയായി പറ‍ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...