കിഫ്‌ബി മസാല ബോണ്ട്‌ കേസ് ; തോമസ് ഐസക്കിന് സമൻസ് അയക്കുന്നതിൽ ഇ.ഡി നിയമോപദേശം തേടുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും സമൻസ് അയക്കുന്നതിൽ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടുമെന്ന് റിപ്പോർട്ടുകൾ. ഹൈകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമൻസ് അയക്കാമോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനാലാണ് ഇത്.കേസിൽ അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞെങ്കിലും പുതിയ സമൻസും നിയമക്കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുകയാണ് ഇ ഡി യുടെ ലക്ഷ്യം. മസാല ബോണ്ട് കേസിൽ അന്വേഷണം തടയണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ അന്വേഷണം തുടരാമെന്നും പക്ഷെ മുൻ മന്ത്രി തോമസ് ഐസക് അടക്കമുള്ളവർക്ക് വ്യക്തിഗത വിവരങ്ങൾ തേടി കൊണ്ടുള്ള സമൻസ് അയക്കരുതെന്നുമായിരുന്നു കോടതി നിർദേശം നൽകിയിരിക്കുന്നത്.

ഇതോടെ ഒന്നര വർഷം മുൻപ് നൽകിയ സമൻസ് ഇ ഡി പിൻവലിച്ചിരുന്നു. പുതിയ സമൻസ് അയക്കുന്നതിൽ കോടതി പ്രത്യേകിച്ചൊരു നിർദ്ദേശവും നൽകാത്തതിനാലാണ് നിയമോപദേശം തേടാനുള്ള തീരുമാനം. സമീപകാലത്ത് വിവിധ കേസുകളിൽ സമൻസിന്റെ കാര്യത്തിൽ കോടതിയിൽ നിന്നും ഇ ഡി തിരിച്ചടി നേരിട്ടിരുന്നു. അതിനാൽ പുതിയ സമൻസും നിയമ കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവുമുണ്ട്.നിയമോപദേശം ലഭിച്ച ശേഷമാകും മുൻ മന്ത്രി തോമസ്, കിഫ്‌ബി സി ഇ ഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി തോമസ് എന്നിവർക്ക് സമൻസ് നൽകുക. തോമസ് ഐസക് അടക്കമുള്ളവരെ ചോദ്യം ചെയ്യാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഇ ഡി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...