ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. പുരുഷന്‍റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്‍റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന സ്ഥലം. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്. ഇന്ന് പറമ്പിലെ മരം മുറിക്കുന്നതിന് തൊഴിലാളികളുമെത്തി.

മരം മുറിച്ചിട്ടത് നീക്കം ചെയ്യുന്നതിനെത്തിയപ്പോഴാണ് കള്‍വര്‍ട്ടിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളത് ജന പ്രതിനിധികളെ അറിയിച്ചു. പിന്നാലെ കൊരട്ടി പോലീസ് സ്ഥലത്തെത്തി. അസ്ഥികൂടാവശിഷ്ടങ്ങളില്‍ തുണിയുടെ അംശവുമുണ്ടായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ കാണാതായവരെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...