ജില്ലയിലെ പോലീസ് ക്രിമിനലുകളെ താലോലിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബി.ജെ.പി യില്‍ നിന്നും മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ ജില്ലയിലൊട്ടാകെ വീണ്ടും അക്രമപരമ്പരകള്‍ നടത്തുന്നത് കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ജില്ലയിലെ പോലീസ് അക്രമികളെ താലോലിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസില്‍ പ്രതിയായ ശരണ്‍ചന്ദ്രന്‍ ഡി.വൈ.എഫ്.ഐ നേതാവിനെത്തന്നെ വീണ്ടും അക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍ വൈകുകയും അറസ്റ്റ് ചെയ്ത് നാടുകടത്താതിരിക്കുകയും ചെയ്യുന്നത് ആരോഗ്യവകുപ്പ് മന്ത്രിയുടെയും സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സംരക്ഷണമുള്ളതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ജില്ലയിലൊട്ടാകെ കൊലപാതക, ബലാത്സംഗ, മദ്യ, മയക്കുമരുന്ന്, ക്വാറി, മണല്‍കടത്ത് സംഘങ്ങള്‍ അഴിഞ്ഞാടിയിട്ട് ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ തുടരുന്ന ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന ജില്ലയില്‍ നിന്നുള്ള ആരോഗ്യവകുപ്പ് മന്ത്രി സ്ത്രീപീഢകരേയും കൊലപാതക കാപ്പാ കേസ് പ്രതികളേയും സംരക്ഷിച്ച് ഭരണഘടനാ ലംഘനം നടത്തുകയാണെന്നും ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തി പരിക്കേല്‍പ്പിച്ച നടപടി മനുഷത്വ രഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...