വളർത്തു മൃഗങ്ങളിൽ നിന്ന് 125 വ്യത്യസ്ത വൈറസുകൾ കണ്ടെത്തി ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

വളർത്തു മൃഗങ്ങളിൽ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയൻസ് ജേണലായ നേച്ചർ. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഈ വൈറസുകൾ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ പാൻഡെമിക്കുകൾക്ക് കാരണമായേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രോമങ്ങൾക്കായി സാധാരണയായി വളർത്തുന്ന റാക്കൂൺ നായ്ക്കൾ, മിങ്ക്, കസ്തൂരിമാൻ എന്നിവ പോലുള്ള ഇനങ്ങളിൽ നിരവധി വൈറസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ചിലത് മനുഷ്യന്റെ ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 2021നും 2024നും ഇടയിൽ ചൈനയിലുടനീളമുള്ള രോമ ഫാമുകളിൽ രോഗം ബാധിച്ച് ചത്തതായി കണ്ടെത്തിയ 461 മൃഗങ്ങളിൽ നിന്ന് ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചു. ഈ മൃഗങ്ങളിൽ മിങ്കുകൾ, റാക്കൂൺ നായ്ക്കൾ, കുറുക്കന്മാർ, ഗിനി പന്നികൾ, മുയലുകൾ എന്നിവ ഉൾപ്പെടുന്നു. ഈ മൃഗങ്ങളുടെ ശ്വാസകോശം, കുടൽ, മറ്റ് അവയവങ്ങൾ എന്നിവയിൽ നിന്നുള്ള ടിഷ്യൂകൾ സംഘം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 125 വ്യത്യസ്ത വൈറസുകൾ കണ്ടെത്തി. ഈ വൈറസുകളിൽ 39 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയാണെന്നാണ് വിലയിരുത്തൽ. കാരണം അവയ്ക്ക് മനുഷ്യർ ഉൾപ്പെടെയുള്ളവയിലേക്ക് ക്രോസ്-സ്പീഷീസ് ട്രാൻസ്മിഷൻ സാധ്യമാണെന്നാണ് വ്യക്തമാകുന്നത്. H1N2, H5N6, H6N2 എന്നിവയുൾപ്പെടെ നിരവധി ഇൻഫ്‌ലുവൻസ എ വൈറസുകൾ ഗിനി പന്നികൾ, മിങ്കുകൾ, മസ്‌ക്രാറ്റുകൾ എന്നിവയിൽ കണ്ടെത്തി.

അലാം ബെൽ വൈറസ്, പിപിസ്‌ട്രെല്ലസ് ബാറ്റ് എച്ച്കെയു5 പോലുള്ള വൈറസുകൾ രണ്ട് മിങ്കുകളിൽ കണ്ടെത്തിയതാണ് ഏറ്റവും പ്രസക്തമായ കണ്ടെത്തലുകളിൽ ഒന്നെന്ന് ഗവേഷകർ പറയുന്നു. മുമ്പ് വവ്വാലുകളിൽ മാത്രം കണ്ടെത്തിയ ഈ വൈറസ്, മനുഷ്യർക്ക് മാരകമായേക്കാവുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) കൊറോണ വൈറസുമായി അടുത്ത ബന്ധമുള്ളതാണ്. മിങ്കിൽ ഇത് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും ഗവേഷകർ പറയുന്നു. ചില വളർത്തുമൃഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് ഇ, ജാപ്പനീസ് എൻസെഫലൈറ്റിസ് തുടങ്ങിയ അറിയപ്പെടുന്ന സൂനോട്ടിക് വൈറസുകളും പഠനം കണ്ടെത്തി. ഈ വൈറസുകൾ മുമ്പ് തന്നെ മനുഷ്യരിലേക്ക് പടർന്നു പടിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഇടയിലും മനുഷ്യരിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കും വൈറസ് പകരാനുള്ള സാധ്യതയും ഗവേഷകർ രേഖപ്പെടുത്തി. രോമങ്ങൾ വളർത്തുന്ന മൃഗങ്ങളുടെ നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് ഹോംസും ഗവേഷണ സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...